Friday, August 03, 2007

കുറ്റവും ശിക്ഷയും

അങ്ങനെ മദിനി ജയില്‍ മോചിതനായി...
കുറ്റം തെളിയിക്കപ്പെടുന്നതു വരെ ഒരാളിനെയും കുറ്റവാളിയായി കാണരുതെന്ന് ഇന്ത്യന്‍ ശിക്ഷാനിയമം..
നൂറു അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നും...
പക്ഷേ ഇവിടെ?
വിചാരണയും വിധിയും കാത്ത്‌ 9 വര്‍ഷം തടവറയില്‍.. അതും എല്ലാ ജാമ്യാപേക്ഷകളും നിരസിക്കപ്പെട്ട്‌..
ഒടുവില്‍ നിരുപാധികം കുറ്റവിമുക്തനാക്കപ്പെടൂകയും ചെയ്യുന്നു...
ഇവിടെ ആര്‍ക്കാണു പിഴച്ചത്‌?
നീതിന്യായ വ്യവസ്ഥയ്ക്കോ? നിയമപാലകര്‍ക്കോ? അതോ ഇതെല്ലാം നിസ്സഹായരായി കാണാന്‍ വിധിക്കപ്പെട്ട നമ്മള്‍ക്കോ?
ഇവിടെ ആര്‍ക്ക്‌, എന്തു ഗുണമുണ്ടായി?
ഒരുവന്‌ 9 മാസക്കാലത്തെ ശാരീരിക - മാനസിക പീഢനം..
അതു കഴിഞ്ഞ്‌ പുറത്തു വരുന്നത്‌ 'രകതസാക്ഷിയും' വീരനുമായൊരു നായക പരിവേഷത്തിലും!
മദിനി എന്ന വെറും രാഷ്ട്രീയക്കാരനെ മഹാനും ദൈവവുമാക്കി മാറ്റിയ എല്ലാവര്‍ക്കും സ്തുതി..