Sunday, May 31, 2009

നീര്‍മാതളത്തിന്‍റെ പൂ പൊഴിയുമ്പോള്‍..

മാധവിക്കുട്ടിയെന്ന, കമലാ ദാസെന്ന, കമല സുരയ്യ പോയി. നീര്‍മാതളങ്ങളും, പരിഭവങ്ങളും, പ്രേമവും കാമവും ഇല്ലാത്തിടത്തേക്ക്...
റോസാ ദളങ്ങള്‍ നല്കിയവരെയും മുള്ളുകള്‍ നല്കിയവരെയും ഒന്നുപോലെ ശൂന്യതയിലാക്കി ...
സ്നേഹം ഏത് രൂപത്തിലായാലും തനിക്ക് വേണം എന്ന് വാശിയായിരുന്നോ, അതോ കാമത്തില്‍നിന്നും പ്രേമത്തെ ഇഴപിരിചെടുക്കാന്‍ കഴിയാതെ നിരാശപ്പെടുകയായിരുന്നോ ...
ഏതായാലും ഒന്നു സത്യം ... മലയാളത്തിനു ഒരു ബഷീറേ ഉണ്ടായിട്ടുള്ളൂ ... അതുപോലെ ഒരേയൊരു ആമിയും ...

... ആദരാഞ്ജലി