Friday, August 03, 2007

കുറ്റവും ശിക്ഷയും

അങ്ങനെ മദിനി ജയില്‍ മോചിതനായി...
കുറ്റം തെളിയിക്കപ്പെടുന്നതു വരെ ഒരാളിനെയും കുറ്റവാളിയായി കാണരുതെന്ന് ഇന്ത്യന്‍ ശിക്ഷാനിയമം..
നൂറു അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നും...
പക്ഷേ ഇവിടെ?
വിചാരണയും വിധിയും കാത്ത്‌ 9 വര്‍ഷം തടവറയില്‍.. അതും എല്ലാ ജാമ്യാപേക്ഷകളും നിരസിക്കപ്പെട്ട്‌..
ഒടുവില്‍ നിരുപാധികം കുറ്റവിമുക്തനാക്കപ്പെടൂകയും ചെയ്യുന്നു...
ഇവിടെ ആര്‍ക്കാണു പിഴച്ചത്‌?
നീതിന്യായ വ്യവസ്ഥയ്ക്കോ? നിയമപാലകര്‍ക്കോ? അതോ ഇതെല്ലാം നിസ്സഹായരായി കാണാന്‍ വിധിക്കപ്പെട്ട നമ്മള്‍ക്കോ?
ഇവിടെ ആര്‍ക്ക്‌, എന്തു ഗുണമുണ്ടായി?
ഒരുവന്‌ 9 മാസക്കാലത്തെ ശാരീരിക - മാനസിക പീഢനം..
അതു കഴിഞ്ഞ്‌ പുറത്തു വരുന്നത്‌ 'രകതസാക്ഷിയും' വീരനുമായൊരു നായക പരിവേഷത്തിലും!
മദിനി എന്ന വെറും രാഷ്ട്രീയക്കാരനെ മഹാനും ദൈവവുമാക്കി മാറ്റിയ എല്ലാവര്‍ക്കും സ്തുതി..

2 comments:

Vanaja said...

മദനി നിരപരാധിയെങ്കില്‍ 9 വര്‍ഷം ആ കുടുമ്പത്തിന്‍ നഷ്ടപ്പെട്ട ജീവിതം ആരു തിരിച്ചു കൊടുക്കും? ഈയൊരപരാധം ചെയ്തതിന്‍ കോടതി ആര്‍ക്ക്‌ പിഴ വിധിക്കും?
മദിനി എന്ന വെറും രാഷ്ട്രീയക്കാരനെ മഹാനും ദൈവവുമാക്കി മാറ്റിയ എല്ലാവര്‍ക്കും സ്തുതി..

വളരെ ശരി

Pradeep Purushothaman said...

നന്ദി സഹോദരീ. അടക്കുംതോറും ഉള്ളില്‍നിന്ന് തികട്ടിത്തികട്ടി വരുന്നതുകൊണ്ട് ‘ബ്ലോഗി’പ്പോയതാണ്.ഈ നൂറ്റാണ്ടിലെ,
ഒരിക്കലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ‘മഹാ’ സ്ഥാപനങ്ങളത്രേ കോടതിയും പത്രങ്ങളും..
പത്രങ്ങളെപ്പറ്റി ഒരുപാടുണ്ട് പറയാന്‍, ഇനി ഒരിക്കലാകട്ടെ..
ആദ്യ മറുപടീ നാട്ടുകാരിയുടെതുതന്നെയായതില്‍ സന്തോഷം(ഞാനുമൊരു പാവം പത്തനംതിട്ടക്കാരനാണേ).ഉദരനിമിത്തം കൊച്ചിയില്‍ ഒരു വേഷമാടുന്നു. മസ്കറ്റിലും ഒരു ചെറുവേഷത്തില്‍ ഇടയ്ക്ക് ‘ഇരുന്നുംകൊണ്ട് പ്രവേശിച്ചു(അതുപോലെതന്നെ നിഷ്ക്രമിക്കുകയും!)
ഗോനു ചവിട്ടിമെതിച്ച മസ്കറ്റിണ്ടെ ചിത്രം കണ്ടിട്ട് സങ്കടം തോന്നി.