ഞാനന്ന് മകൻ മാത്രമായിരുന്നു..
ചൂരൽക്കഷായത്തിന്റെ ശൗര്യത്തിൽ
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും
കൽക്കണ്ടമായിരുന്നു അച്ഛൻ എനിക്കന്ന്..
തെറ്റിന്റെ വഴിയിലെ ശരിയിലേയ്ക്കുള്ള ചൂണ്ടുപലക..
ആകുലതകളിലെ സാന്ത്വനത്തിന്റെ കുളിർതെന്നൽ..
വേദനകളിൽ തപിക്കുന്ന ഹൃദയം..
അടിതെറ്റുമ്പോൾ താങ്ങുന്ന ഊന്നുവടി..
എന്റെ ഹൃദയാകാശത്തിലെ പൂർണ്ണചന്ദ്രൻ..
എന്നും വറ്റാത്ത സ്നേഹത്തിന്റെ ഉറവ…
ഇതൊക്കെയാകുന്നു, എനിക്കച്ഛൻ…
ഇന്ന്, ഞാൻ അച്ഛനുംകൂടിയാണ്..
എന്റെ മക്കൾ.. അവരിൽ ഞാൻ പ്രതിബിംബിക്കുന്നു,
എന്നിൽ എന്റെ അച്ഛനും? അറിയില്ല..
പക്ഷേ, ഒന്നറിയാം..
സ്നേഹത്തിന്റെ വറ്റാത്ത പുഴ ഒഴുകുന്നു..
അച്ഛനിൽ നിന്ന് മക്കളിലേയ്ക്ക്..
മക്കളിൽനിന്ന് അച്ഛനിലേയ്ക്കും..
മലയിൽനിന്നുത്ഭവിച്ച്, മലയിലവസാനിക്കുന്ന,
ഒരിയ്ക്കലും വറ്റാത്തൊരു പുഴ…
4 comments:
ആദ്യമായി ആണ് ഇത് വഴിയും .വളരെ ചെറിയ പോസ്റ്റ് ആയതു കൊണ്ട് വായിക്കാനും തോന്നും ..എന്റെ എല്ലാ വിധ ആശസകളും ...
നന്ദി സിയ..
പതിവായി ഇല്ലെങ്കിലും, ഇടയ്ക്കൊക്കെ 'ഒരുമുറി' ബ്ലോഗ് പ്രതീക്ഷിക്കാം...
സിയയുടെ കൃതികളും വായിക്കാം.. അഭിപ്രായങ്ങ്ള് ഇനിയും പ്രതീക്ഷിക്കുന്നു.
"എന്റെ ഹൃദയാകാശത്തിലെ പൂർണ്ണചന്ദ്രൻ.."
ഞാനുമിന്നഛനാണു
എത്ര ഭംഗിയായി എഴുതിയിരിക്കുന്നു.
വളരെയധികം ഇഷ്ടമായി
നന്ദി കലാവല്ലഭാ ...
നല്ല വാക്കുകള്‍ എന്നും പ്രചോദനമാകുന്നു ... നന്ദി ..
Post a Comment