മഹാദുരിതങ്ങളൊരുക്കിയ ചിതയില്‍നിന്നു്
നിങ്ങള്‍ക്കു് എന്റെ നവവത്സരാശംസകള്‍!
ചോര ചുവയ്ക്കുന്ന ചുണ്ടുകളാല്‍
എന്റെ നവവത്സരാശംസകള്‍!
ആര്‍ക്കോവേണ്ടി തെരുവില്‍ മരിച്ചുവീഴുന്ന
സഹോദരന്റെ ഓര്‍മ്മയില്‍നിന്നു്
ചോര കിനിയുന്ന നവവത്സരാശംസകള്‍!
മാനംപോയ മകളുടെ ചിതറിയ
ശരീരാവശിഷ്ടങ്ങളില്‍നിന്നു്
നിങ്ങളെല്ലാവര്‍ക്കും നവവത്സരാശംസകള്‍!
ഭരിച്ചു കൊതിതീരാത്ത രാജാക്കന്മാരുടെ
നാട്യഗൃഹങ്ങളില്‍നിന്നു് നവവത്സരാശംസകള്‍!
വഴിയോരത്തു മരിച്ചുവീണ കുഞ്ഞിന്റെ
ഇനിയുമടങ്ങാത്ത വിശപ്പില്‍നിന്നു്-
എന്റെ നവവത്സരാശംസകള്‍!
എന്റെ നാടിന്റെ പൊള്ളുന്ന ഇന്നില്‍നിന്നു്
നല്ല നാളേയ്ക്കു് എന്റെ നവവത്സരാശംസകള്‍!
എല്ലാര്‍ക്കുമെല്ലാര്‍ക്കും നവവത്സരാശംസകള്‍!
നിങ്ങള്‍ക്കു് എന്റെ നവവത്സരാശംസകള്‍!
ചോര ചുവയ്ക്കുന്ന ചുണ്ടുകളാല്‍
എന്റെ നവവത്സരാശംസകള്‍!
ആര്‍ക്കോവേണ്ടി തെരുവില്‍ മരിച്ചുവീഴുന്ന
സഹോദരന്റെ ഓര്‍മ്മയില്‍നിന്നു്
ചോര കിനിയുന്ന നവവത്സരാശംസകള്‍!
മാനംപോയ മകളുടെ ചിതറിയ
ശരീരാവശിഷ്ടങ്ങളില്‍നിന്നു്
നിങ്ങളെല്ലാവര്‍ക്കും നവവത്സരാശംസകള്‍!
ഭരിച്ചു കൊതിതീരാത്ത രാജാക്കന്മാരുടെ
നാട്യഗൃഹങ്ങളില്‍നിന്നു് നവവത്സരാശംസകള്‍!
വഴിയോരത്തു മരിച്ചുവീണ കുഞ്ഞിന്റെ
ഇനിയുമടങ്ങാത്ത വിശപ്പില്‍നിന്നു്-
എന്റെ നവവത്സരാശംസകള്‍!
എന്റെ നാടിന്റെ പൊള്ളുന്ന ഇന്നില്‍നിന്നു്
നല്ല നാളേയ്ക്കു് എന്റെ നവവത്സരാശംസകള്‍!
എല്ലാര്‍ക്കുമെല്ലാര്‍ക്കും നവവത്സരാശംസകള്‍!
2 comments:
ഭുവനിയിലെ ദുരിതങ്ങള്‍ മാത്രം മുന്നില്‍ കണ്ടാല്‍ ആശംസ അര്‍പ്പിക്കാനേ തോന്നില്ല. വേഡ് വേരിഫിക്കേഷന് മാറ്റിയില്ലെങ്കില്‍ ഇനിയിത് വഴി വരില്ല.
പ്രിയ തുമ്പീ,
ക്ഷമിക്കണേ! വേഡ് വെരിഫിക്കേഷന് അറിയാതെയെങ്ങനെയോ ഓണ്‍ ആയിപ്പോയതാണു്. ഇപ്പോള്‍തന്നെ മാറ്റിയിട്ടുണ്ട്. പിണങ്ങിപ്പോകല്ലേ! വല്ലപ്പോഴും ഈ വഴി വരണേ! ഈ നവവത്സരാശംസകള്‍ പഴയതാണേ! പുതിയതു ചേര്‍ക്കുന്നുണ്ട്.. അഭിപ്രായം അറിയിക്കുക..
Post a Comment